ഓര്‍മകളിൽ 2018

കാത്തിരുന്നു കാത്തിരുന്നു കിട്ടിയ സന്തോഷ്ട്രോഫിയിൽ നമ്മൾ മുത്തുഗൗവ് കൊടുത്താണ് വർഷം തുടങ്ങിയത്. ആദ്യമായി കിട്ടിയ ആതിഥേയത്വം റഷ്യ തകർത്താടിയ ഫുട്ബോൾ മത്സരങ്ങൾ ഷൈജു ചേട്ടന്റെ കണ്ഠത്തിലൂടെ ലോകം മുഴുവൻ കേട്ടപ്പോൾ അതിന്റെ തുടർച്ച മ്യൂസിക്കലി വീഡിയോകളിൽ വരെ തരംഗം സൃഷ്ടിച്ചു. കുടിയേറ്റക്കാർ നിറഞ്ഞുകളിച്ച ഫ്രാൻസും, ഫൈനലിൽ‍ തോറ്റെങ്കിലും കേവലം 5 ലക്ഷം പേർ മാത്രം ഉള്ള ക്രൊയേഷ്യയും പത്താം നമ്പറിൽ കളിച്ച നീണ്ട മുടിക്കാരൻ മോഡ്രിച്ചിനെയും അവരുടെ സുന്ദരിയായ കോലിണ്ട ഗർബറിനെയും ആരും മറന്നു കാണില്ല . അവിടെ ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും ഒരു പന്തിന് പിറകെ ആയിരുന്നു. തായ്‌ലന്‍ഡിലെ താം ലുവാങ്ങ് ഗുഹയില്‍ അകപ്പെട്ട അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അവരെ രക്ഷപ്പെടുത്തിയ ജോൻ വോളന്തൻ, റിക് സ്റ്റാൻന്തൻ എന്നിവരുടെ ടീമും ഈ ഫുട്ബോൾ സീസണിൽ ആയിരങ്ങൾക്ക് പ്രചോദനമായി.

എല്ലാ മഴയും നമുക്കു നല്ല ഓർമകൾ അല്ല . എന്നാൽ നമ്മൾക്കു ഒരുതുള്ളി മഴപോലും ഏൽക്കുന്നില്ല എങ്കിൽ മഴ ആസ്വദിക്കാനുള്ളതാണ് , കവിതയാണ്, കനവോർമായാണ്, സന്തോഷമാണ് , എന്നാൽ മഴ മണ്ണിനെയും മരത്തിനെയും മനുഷ്യനെയും കടപുഴക്കി എത്തി, സ്വപ്നങ്ങളും കണക്കുകൂട്ടലുകളും എല്ലാം ആ ജലനായട്ടിൽ അലിഞ്ഞു. അവിടെ വ്യത്യസ്ത മതക്കാർ ഇല്ലായിരുന്നു , പല നിറങ്ങളും വർണ്ണങ്ങളും തിരിച്ചറിയുവാൻ ആർക്കും അന്ന് സമയം കിട്ടിയില്ല . നാട്ടുകരെല്ലാം ഒരു പുരയിൽ കഴിഞ്ഞു കണ്ണീർകടലിന്റെ നാളുകളിൽ മീന്പിടുത്താക്കാരന്റെയും പട്ടാളക്കാരന്റെയും നാട്ടുകാരുടെയും ഒകെ രൂപത്തിൽ ദൈവത്തിനെ നമ്മൾ കണ്ടു . ടെറസ്സിന്റെ മുകളിൽ ഭക്ഷണപൊതി തരുന്നവന്റെ പേരിന്റെ വാല് തിരക്കാൻ ആരും മുതിർന്നില്ല.

മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിതിനെയും വീട്ടുകാരെയും കീഴടക്കിയ ഭയാനക നിപ വയറസിനെ നമ്മുടെ കിടിലൻ ഡോക്ടർമാരുടെയും ജനമനസുകളിൽ ഇപ്പോഴും തിളങ്ങുന്ന ഓർമയായ ലിനിയുടെയും നാട്ടുകാരുടെയും ഇടപെടൽ മൂലം തുടച്ചുനീക്കാൻ സാധിച്ചു

അത്യാവിശ്യക്കാർക്കായിട്ട് സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, ഇങ്ങനെ ഘടാഘടിയൻ മാരെ സൃഷ്ടിച്ച സ്റ്റാൻ-ലീയും അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് തളർത്താൻ ശ്രമിച്ചിട്ടും യന്ത്ര കസേരയിൽ ഇരുന്നു ആകാശത്തിന്റെ അതിർവരമ്പുകളെയും തമോഗർത്ഥങ്ങളെയും കുറിച്ചു കവടി നിരത്തിയ സ്റീഫൻഹോക്കിങ്സും ഇപ്പൊ പറുദിസയിൽ പടങ്ങളും പ്രബന്ധങ്ങളും ഉണ്ടാക്കുകയായിരിക്കും. അകാലത്തിൽ പൊലിഞ്ഞുപോയ വയലിൻ മന്ത്രികനും മകളും ഇന്നും പലമനസുകളിലും ഒരു വിങ്ങലായിനില്കുന്നു. റോഡ് സുരക്ഷയുടെ പാഠങ്ങൾ മനുഷ്യന് നേരിൽ കാണിച്ച നോവായിരുന്നു അതു. തന്റെ ജീവിതം തന്നെ രാജ്യത്തിനു സമർപ്പിച്ച നാടിന്റെ പ്രിയനേതാവ് അടൽജീയും അമ്മയുടെ വേർപാടിൽ വിങ്ങിനിന്ന മക്കളെ അമിത ദുഃഖത്തിൽ ആഴ്ത്തി മറീനബീച്ചിലെ പഞ്ചസാരമണ്ണിൽ കലൈഞ്ജരും ഉറങ്ങി. അനന്തൻ നമ്പ്യാരുടെ പവനായിയെ അനശ്വരമാക്കിയ ക്യാപ്റ്റൻ രാജുവും ഇസിജി സുദര്ശനും ഉമ്പായിയും ഒക്കെ മനുഷ്യമനസുകളിൽ ഒരായിരം വർഷം ജീവിക്കും എന്നു നമുക്കു ഉറപ്പാണ്

സ്വന്തം സമ്പാദ്യതിന്റെ ആയിരത്തിൽ ഒന്നു പോലും ചിലവാക്കാതെ ഇഷ വിവാഹിതയായി . അടഞ്ഞു പോയ കിതാബും ക്ളീൻഷേവ് ചെയ്യപ്പെട്ട മീശയും ശബരിമലവിവാദവും ഒകെ അമിതപ്രധാന്യം നേടിയ പ്പോൾ 377 ഉം 497 ആധികം അന്തിച്ചർച്ച വേദികൾ കീഴടക്കിയില്ല

കേരള രാഷ്ട്രീയത്തിന്റെ ട്രോളുകൾ മുതൽ കേരള പോലീസിന്റെ ട്രോളുകൾ വരെ നല്ല നിലവാരം പുലർത്തി വിവര വിനിമയങ്ങൾക് മലയാളത്തിൽ മാധ്യമങ്ങൾ ഉള്ള പങ്കിനെക്കാൾ ക്രിസ്റ്റഫർ ട്രോളൻ മാർക്കുള്ള പങ്ക് വളരെ വലുതാണെന്ന് നമുക്കു 2018 മനസിലാക്കിത്തന്നു. അല്ലെങ്കിലും ആയിരം വാർത്തക്ക് അര ട്രോൾ എന്നാണല്ലോ.

ഒത്തിരി നല്ല സിനിമകൾ പലഭാഷകളിലായി ഇറങ്ങിയപ്പോൾ കൊട്ട നിറയെ അവാർഡുകളും ആയി ഭയനകവും ഈ.മ.യൗ ഉം അഭിമാനകരമായി. രാജ്യാന്തര റിലീസുമായി കാത്തിരിപ്പിനൊടുവിൽ ഇറങ്ങിയ ഒടിയൻ ജനമനസുകളിൽ ഹർത്താലിനെതിരായ വികാരം ആളി കത്തിച്ചു ഒടുവിൽ പാലിന്റെയും പത്രത്തിന്റെയും ഒപ്പം ഒടിയനെയും ഒഴിവാക്കിയത് ഹർത്താലുകൾക്ക് ഇനി നില്ല് നില്ല് പാടേണ്ട കാലം ആയി എന്നു സൂചിപ്പിക്കുന്നതായിരുന്നു

ഗുഹയിൽ നിന്നു കുട്ടികൾ രക്ഷപെട്ടു എങ്കിലും നമ്മുടെ നാട്ടിലെ ചില സഹോദരങ്ങൾ ഇപ്പോഴും ഗുഹക്കുള്ളിൽ തന്നെ ആണ് അവരും എളുപ്പം പുറത്തുവരും എന്നു പ്രതീക്ഷിക്കാം ബ്ലൂവെയിലും മോമോയും പബ്‌ജിയും തുടങ്ങി കീക്കി വരെ എത്തി നമ്മുടെ ടെക്നോളജി ലീലാവിലാസങ്ങൾ.

കഴിഞ്ഞ വർഷംമൊക്കെ ആണെങ്കി നന്നാക്കണം എന്ന തോന്നൽ ഉണ്ടായിരുന്നു ,ഇത്തവണ ആണെങ്കി അതും ഇല്ല . അല്ലെങ്കി ലിവർപൂൾ ആരാധകർ പറയുന്നപോലെ നെക്സ്റ് ഇയർ വിൽ ബി യൂർസ് എന്നു പറഞ്ഞു ആശ്വസിക്കാം. അടുത്തവര്ഷവും ഫേസ്ബുക്കിലേയും ടിക്റ്റോക്കിലെയും പോലെ സമൂഹത്തിലും കളർആയി ജീവിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .2019 വരും എല്ലാം ശെരിയാകും
.**പുതുവത്സരാശംസകൾ**