ഡാ മോനെ പോര് അത് ലോക്ക!

എനിക്ക് പോകണം . പൂഴിറോഡുകളും പുൽമെത്തകളും നിറഞ്ഞ ഇടവഴികളിലൂടെ എൻറെ ഭൂതകാല കുളിർനിലാവിൽ ഉണർന്നിരിക്കുന്ന ഓടിട്ട കെട്ടിടത്തിലേക്ക് . കയ്യിൽ ഉള്ള അത്തപൂക്കൾ വാടാൻ പാടില്ല. അത് വാടാതിരിക്കാൻ സ്കൂളിൽ ചോറ് കൊണ്ടുപോകുന്ന തൂക് പാത്രത്തിൽ വെക്കണം. ഇല്ല അത് വാടില്ല. പോകുമ്പോൾ ചെറിയൊരു ഒരു തോടുണ്ട് അതിന്റെ മുൻപിൽ ചെല്ലുമ്പോൾ എൻറെ ഓണക്കോടി നനയാത്ത രീതിയിൽ അതിന്റെ മുകളിലെ തടിപാലത്തിൽ കൂടെ പോകണം . തോടിന്റെ അരികിൽ കുറെ തുമ്പ പൂക്കൾ ഉണ്ട് അതൂടെ ഇറുതെടുക്കണം അതിന് പ്രത്യേക പോയിന്റുണ്ട്. മൂന്ന് ബിയിൽ ചെന്ന് കഴിഞ്ഞ് 10 മണിക്ക് മുൻപ് പൂക്കളമിട്ടു തീർക്കണം അതിന് സമ്മാനം ഉള്ളതാണ്. ഒരു ഫുൾ കൂട് മിഠായി! ഒരാൾക്ക് രണ്ടെണ്ണം ഉറപ്പ് ബാക്കി ഉണ്ടെങ്കി കൂടേവരുന്ന പിള്ളേർക്കും കൊടുക്കണം. ഓരോ കൂട്ടുകാർക്കും ഓരോ കളറിലും പൂക്കൾ കൊണ്ടു വരുന്ന നിർദേശം കൊടുത്തിട്ടുണ്ട് അവർ എന്തായാലും 9 മണിക്ക് തന്നെ എത്തും
എനിക്ക് എന്തായാലും പോകണം. സ്പൂൺ നാരങ്ങാ മത്സരത്തിൽ തന്നിരിക്കുന്ന നാരങ്ങചോർന്നുപോകാതെ കാരക്ക മരത്തിന്റ് ചോട്ടിൽ ചെല്ലണം ചാക്കിൽ ഓട്ടത്തിലും മുക്കാലിലോട്ടത്തിലും കസേരകളിയിലും സുന്ദരിക്ക് പൊട്ടുകുത്തലിനും ചേരണം.

എനിക്ക് പോകണം ഓണക്കോടി ക്കൊപ്പം ഒന്നരക്കോടുമ്പോ അഭിമാനത്തോടെ അഞ്ചുകിലോ അരിയും അധ്വാനിച്ച് ചുമന്നു വീട്ടിൽ കൊടുക്കണം. അതുകാരണം ഇന്ന് എന്തായാലും എനിക്ക് മിഠായികളെക്കൾയെക്കാൾ മധുരമുള്ള കറുവായും കാവരികത്തു നിൽക്കുന്ന കാരയ്ക്ക മരവും അപ്പുവിന്റെ ഫ്രിഡ്ജിലെ വട്ടപാത്രത്തിലെ ഐസ്സും ഇന്ന് ആലോചിക്കാനെ പറ്റില്ല.

അങ്ങനെ ഓർമകളുടെ അടക്കിപിടിച്ച ഊഷ്മളതകളിലൂടെ ഊളിയിട്ട് പടിവാതിൽക്കൽ എത്തിയപ്പോ സ്കൂളിന്റെ പുറത്തെ അച്ചാറ് കടക്കാരൻ പറഞ്ഞു ഡാ മോനെ പോര് അത് ലോക്ക!

എല്ലാവർക്കും ഓർമയിൽ സൂക്ഷിക്കാൻ ഒരു ഓണം ആശംസിക്കുന്നു